2020 ഏപ്രിൽ 6, തിങ്കളാഴ്‌ച

മലയാള സൈബർ സാഹിത്യം

        മലയാള സൈബർ സാഹിത്യം 

സൈബർസാഹിത്യത്തെ ആധാരമാക്കി മലയാളത്തിലെ ആധികാരികമായ പഠനം .





                                                                                                                                                                                      
മലയാളത്തിലെ സൈബർ സാഹിത്യത്തെപ്പറ്റിയുള്ള ഒരു പഠനഗ്രന്ഥമാണിത് . മലയാള ബ്ലോഗുകളെ മുൻനിർത്തി ഭാഷയിലെ സൈബർവത്ക്കരണത്തെ ഈ ഗ്രന്ഥത്തിൽ പഠന വിഷയമാക്കിയിരിക്കുന്നു. മലയാള സാഹിത്യശാഖയുടെ നേർപ്പതിപ്പുകൾ തന്നെയാണ് സൈബർ ഇടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള ഭാഷാസാഹിത്യം ഏറ്റവും അധികമായി പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലോഗുകളിലാണ് എന്നതിനാലാണ് ആ മേഖലയെ അടിസ്ഥാനമാക്കി മലയാളത്തിലെ സൈബർ സ്വാധീനങ്ങളെ നിരീക്ഷിക്കുന്നത്. നിരവധി സാഹിത്യ സൃഷ്‌ടികളാൽ സമ്പന്നമാണ് ബ്ലോഗുകൾ. കവിത , നോവൽ, യാത്രാവിവരണം ,കഥ, ഉപന്യാസം , ആത്മകഥ , നിരുപണം, ബാലസാഹിത്യം,  എന്നിങ്ങനെ ഭാഷയുടെ  ഏല്ലാ  സാഹിത്യ രൂപങ്ങളും സൈബർ ലോകത്തും ലഭ്യമാണ്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളും ഭാഷാനിർമ്മാണ  രീതിയുമെല്ലാം പ്രയോജനപ്പെടുത്തി പുത്തൻ ഭാഷാ ശില്പങ്ങളെ നിർമ്മിക്കുകയാണ് സൈബറിടങ്ങൾ .
        
നിരവധി സാഹിത്യകാരന്മാർ സൈബറിടത്തിൻെറ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുന്നുണ്ട് . സാഹിത്യത്തിൻെറ പുതുഭാവുകത്വങ്ങളെ സൈബറിടങ്ങളിൽ  വിരിയിക്കുകയാണവർ. ഉത്തരാധുനികതയുടെ സങ്കല്പങ്ങൾ പൂർണ്ണമായി ഇതൾ വിരിയുന്നത് സൈബർ സാങ്കേതികതയുടെ  സമ്പന്നതകളെയും പ്രയോജപ്പെടുത്തുമ്പോഴാണ് . മലയാളത്തിലെ മുൻനിര സൈബർ എഴുത്തുകാരുടെ സൃഷ്‌ടികളെ പുസ്തകത്തിൽ നിരീക്ഷണ വിധേയമാക്കിയിരിക്കുന്നു. മലയാളത്തിലെ സൈബർ ലോകം എത്രമേൽ സമ്പന്നമാണെന്ന് ഈ ഗ്രന്ഥം വായിക്കുമ്പോൾ മനസ്സിലാകും. സൈബർ സാഹിത്യത്തെ പഠിക്കുന്നതിനും സൈബർ എഴുത്തുകാരെ അറിയുന്നതിനും ഇതൊരു  വഴികാട്ടിയാണ് .


                       ഗ്രീൻ ബുക്സ് പ്രസിദ്ധികരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ പുസ്തകശാലകളിലും ലഭ്യമാണ് . https://keralabookstore.com/book/malayala-cyber-sahithyam/12478/







https://www.readwhere.com/book/green-books/Malayala-Cyber-Sahithyam/sat-oct-19-2019/2379428




16 അഭിപ്രായങ്ങൾ: