2020, ഏപ്രിൽ 3, വെള്ളിയാഴ്‌ച

നാഷണൽ ജ്യോഗ്രഫി

                         നാ ജ്യോഗ്രഫി 
                                                                    കവിതക്കുറിപ്പ്
           
                                                    കവി; എസ് കണ്ണൻ                                      
                                                                                                                                     പരമ്പരാഗതമായ കാവ്യശൈലികളെയും കാവ്യരൂപങ്ങളെയും കാവ്യവിഷയങ്ങളെയും തിരസ്കരിക്കുന്നതിനുള്ള ശ്രമം പുതുകവികളിൽ കാണാം.വിവരസാങ്കേതിക വിദ്യയുടെ വളർച്ചയും നവമാധ്യമങ്ങളുടെ കടന്നുവരവും അവരുടെ  കാവ്യശില്പത്തെയും ഭാഷയെയും സ്വാധീനിക്കുന്നു. വ്യത്യസ്ഥമായ മാധ്യമ അവതരണ രീതികൾ കാവ്യശൈലിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമവും ഇവരിൽകാണാം. ഇപ്രകാരം ടെലിവിഷൻവാർത്താ,പരസ്യങ്ങൾ,ഫോട്ടോഗ്രാഫി, ടെലിപ്രോഗ്രാം, ഫ്‌ളാഷ്ബാക്കുകൾ എന്നിവയൊക്കെ ആവിഷ്കാര മാതൃകകളായി സമകാലകവികൾ സ്വീകരിക്കുന്നു. ഇത്തരത്തിൽ  ടെലിവിഷനിലെ നാഷണൽജോഗ്രഫി ചാനലിൻെറചിത്രികരണ സ്വഭാവം കവിതയുടെ ആഖ്യാനശൈലിയിലേക്കും വിഷയത്തിലേക്കും കൊണ്ടുവന്നിരിക്കുന്നതാണ് എസ് .കണ്ണൻെറ   നാഷണൽ ജ്യോഗ്രഫി എന്ന കവിത.

ദൃശ്യ കാഴ്ചകൾ അടുക്കിഅടുക്കി വെച്ച അവതരണ ശൈലിയാണ് കണ്ണൻെറത്. വാക്കുകൾകൊണ്ട് കവി കാവ്യവിതാനം സൃഷ്‌ടിക്കുന്നു. വിഷയത്തിനു ചേർന്ന കാവ്യരൂപവും അവതരണശൈലിയും കണ്ണൻെറ സവിശേഷതയാണ്. "കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണൻെറ  കവിതകൾ .കവിതയുടെ ഭാഷയും അതിൻെറ പ്രമേയവും ഒന്നായി തീരുകയാണിവിടെ. "( പി.പി. രവീന്ദ്രൻ)
"കാഴ്ചയെ ദൃശ്യപ്പതിപ്പുകളാക്കി ഭാഷയുടെ ഭാവത്തിലും അഭാവത്തിലും , ഭാഷയുടെ നിഴലിലും വെളിച്ചത്തിലും, പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമാണ് കണ്ണൻ നടത്തുന്നത്.കവിതയെ ദൃശ്യവത്ക്കരണത്തിൻെറ തലത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കുന്ന തരത്തിലാണ് കവിതയിലെ ദൃശ്യവിതാന പ്രവർത്തനം.ദൃശ്യങ്ങളുടെ മാർച്ചുപാസ്റ്റും ദൃശ്യങ്ങളുടെ മത്സരവും കണ്ണൻെറ   കവിതയിൽ നടക്കുന്നു."( സാബു ഷൺമുഖം)

 ഇപ്രകാരം  ഇരയുടെയും വേട്ടമൃഗത്തിന്റെയും ചലന  ദൃശ്യങ്ങളും നിശ്ചലദൃശ്യങ്ങളും മാറി മാറി ചിത്രീകരിച്ച് ആഖ്യാനത്തിന്റെ നൈരന്തര്യം സൃഷ്‌ടിക്കുന്ന നാഷണൽ ജോഗ്രഫി ചാനലിൻെറ ചിത്രീകരണ സ്വഭാവം കവിതയിലേക്കു കൊണ്ടുവരുന്നതാണ് നാഷണൽ ജ്യോഗ്രഫി എന്ന കവിത . ചാനലിൻെറ സ്വാധീനത്താൽ മൃഗലോകത്തിൻെറ തൃഷ്ണകളിലേക്കു കുടിയേറുന്ന മനുഷ്യൻെറ ചെയ്തികളെയും  ഈ കവിത  കാട്ടിത്തരുന്നു.


ഒരു ദൃശ്യം ചിത്രീകരിക്കുന്നവൻെറ മനോധർമ്മമനുസരിച്ച് സംഭവത്തിൻെറ അർത്ഥത്തെയും ലക്ഷ്യത്തെയും ഏതുവിധത്തിലും പരിവർത്തിപ്പിക്കാനാവുമെന്ന മാധ്യമശൈലിയും ഈ  കവിതയിൽ    പരീക്ഷിക്കുന്നു.


                               - കവിതാഖ്യാനം -


➤   സമകാലലോകത്തിൻെറ  അവസ്ഥകളെ ഈ കവിത നോക്കിക്കിക്കാണുന്നു. പുതിയ സംസ്കാരത്തിൻെറ ശൈലങ്ങൾ എവിടെ നിന്നാണ് ഉയരുന്നത് എന്നതിനെപ്പറ്റി ആകുലപ്പെട്ട് തലച്ചോർ ചീർത്ത് തലയോട്ടി വിങ്ങുന്ന പുതുതലമുറ. ശ്രീനാരായണ ഗുരുവോ, യേശുവോ  നീതിയുടെ ഉദയം എവിടെ നിന്നുവരും എന്ന ഉത്കണ്ഠയാണ് അവരുടെ തലച്ചോർ പുളിപ്പിച്ചത്. ഒടുവിൽ കഠിനമായ  ഈ ചിന്തകളെ ശമിപ്പിക്കാൻ നടുമുറിയിലെ ടി.വിയിൽ  നാഷണൽ ജ്യോഗ്രഫി ചാനൽ തുറന്നുവച്ചങ്ങിരിക്കും ഞാൻ.............        
നവോത്ഥാന സങ്കല്പങ്ങൾ കൈമോശം വന്ന ഒരു സമൂഹത്തിൻെറ സങ്കീർണ്ണമായ മനസ്സാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. നന്മയെപ്പറ്റി ചിന്തിച്ച് തലകുഴഞ്ഞ അവർ തലച്ചോറിനെ ശാന്തമാക്കാൻ ഒടുവിൽ  തുറക്കുന്നത് ഹിംസയുടെ നേർക്കാഴ്ചകളെ അവതരിപ്പിക്കുന്ന ജ്യോഗ്രഫി  ചാനലാണ്. പിന്നീട് അവർ അഭിരമിക്കുന്നത് ആ ഹിംസ്ര കാഴ്‌ചകളിലാണ്. ഇവരുടെ ചിന്തയും പ്രവൃത്തിയും വിപരീതങ്ങളാണ്.

ഇത്തരത്തിൽ ഇരക്കൊപ്പം ഓടുകയും സമർത്ഥമായി വേട്ടയാടുകയും ചെയ്യുന്ന മനസ്സ്  എല്ലാ മേഖലയിലും കാണപ്പെടുന്നു.ഫാസിസത്തിന്റെ ദുരൂഹമായ അജണ്ടകൾ നടപ്പിലാക്കുന്നത് ഇപ്രകാരമാണ്. എല്ലാ ഫാസിസ്റ്റു രാഷ്‌ടീയത്തെയും കവിത മുന്നിൽ കാണുന്നു. 


➤  എൻെറയാവിവൻതോണി ..................           

ശ്രീനാരായണ ഗുരു ദൈവദശകത്തിൽ ലോകസാഗരം കടക്കാനുള്ള വൻ ആവിക്കപ്പൽ നിൻെറ പദങ്ങളാണ്  എന്നു പ്രാർത്ഥിക്കുന്നുണ്ട്. ഇവിടെ ഹിംസയുടെ ഈ മൃഗഗ്രഹം കടക്കാനുള്ള  എൻെറ മാർഗം ഈ ടി.വിയാണെന്ന പ്രാർത്ഥനയാണ് ഉയരുന്നത്. ആത്മീയ ചിന്തകളെ കൊടിയ പാതകത്തിനും സ്വാർത്ഥതക്കുപയോഗിക്കുന്ന കപടതകളെ ഇവിടെ വിമർശിക്കുന്നു.  

➤  ചിന്ത നശിച്ച അവൻ  മൃഗജീവിതത്തിൻെറ ദൃശ്യങ്ങളിലും താളങ്ങളിലും മുഴുകുന്നു.  
ജോഗ്രഫി ചാനലിൻെറ ചിത്രീകരണ രീതിയാണ് കവിത പിന്തുടരുന്നത്......... . 
ഒരു പുൽമേടും അതിൽ മേയുന്ന കാലമാനുകളുടെയും  ദൃശ്യം തെളിയുന്നു...... അവിടേക്ക്  ക്രൂരതയുള്ള ഒരു ജീവി ശരീരം അനക്കി നടന്നുവരുന്നു.........
തുടർന്ന് മാനിൻെറ  കണ്ണുകളിലെ വ്യസനം അന്തിച്ചെരുവിൻെറ പശ്ചാത്തലത്തിൽ കാണിക്കുന്നു................
ഉടൻ തീരാനുള്ള അന്തിയുടെ അതേ വിധിയും ദുഃഖവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട മൃഗത്തിൻെറ കണ്ണുകളാണ്തുടർന്ന് ക്യാമറയുടെ ഫോക്കസിൽ..............

➤  കലമാൻ  കൂട്ടത്തിൻെറ പിന്നാലെ പായുന്ന കഴുതപ്പുലി കൂട്ടത്തിൻെറ ചിത്രമാണ് പിന്നാലെ . ഇത് ഒരു നിമിഷ കാഴ്ച മാത്രം . അതാകട്ടെ കൂട്ടം ചേർന്നുള്ള സൗഹൃദഓട്ടമായി ചിത്രീകരിച്ചിരിക്കുന്നു.

പിന്നെ പുല്മേട്ടിൻെറ വിജനതയെയാണ് കാണിക്കുന്നത്.


➤  പിന്നിലായ കുഞ്ഞുങ്ങളും മൃഗക്കൂട്ടവുമെല്ലാം  അവിടേക്കു നടന്നടുക്കുന്നു. 

അവ കൂട്ടത്തോടെ കുതിച്ചുചാടുന്നു. പിന്നീടുള്ള ഇരയുടെ പിടച്ചിൽ ചിത്രത്തിലില്ല. പകരം  ചെമപ്പില്ലാത്ത ചില തലക്കെട്ടുകൾ കഴുതപ്പുലികുഞ്ഞിൽ നിന്ന് അഴിച്ചു വരുന്നു. വേട്ടയുടെ ക്രൂരദൃശ്യങ്ങളെ വളരെ സമർത്ഥമായി 
മറച്ചുകൊണ്ട് കൊന്നുതിന്നുന്ന ആ കാഴ്ചകളിൽനിന്ന് ക്യാമറ ഫോക്കസ് തിരിക്കുന്നു.

➤  മരക്കൂട്ടത്തിൽ നിൽക്കുന്ന വൻമൃഗത്തിൻെറ ദൃശ്യം പിന്നാലെ കാണിക്കുന്നു. ഇരയെ തിന്നുന്ന കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുകയാണത്. അത്തരം ചിന്തകളെസമർത്ഥമായി  മറയ്ക്കാൻ ഒന്നും കിട്ടാത്തതിൻെറ ദൈന്യമാണ് അതിൻെറ മുഖത്ത് കാണിക്കുന്നത്.





➤  യാഥാർഥ്യത്തിനു പകരം മിഥ്യയുടെ മറ്റൊരു കാഴ്ച നിർമ്മിക്കപ്പെടുന്നു......... ഓടിത്തോറ്റാണ് അവിടേക്ക് കഴുതപ്പുലിത്തള്ള വന്നിരിക്കുന്നത്, ഇതുതന്നെയാണ് നിത്യവും സംഭവിക്കുന്നതെന്ന ഭാവം അതിൻെറ മുഖത്തു നിറഞ്ഞുനിൽക്കുന്നു.   പുൽമേടിൻെറ ലാളിത്യത്തിൻെറ നടുവിലായി വിശപ്പുകൊണ്ട് അതു പരവേശപ്പെട്ടുനിൽക്കുന്നു. അതിൻെറ അടിവയർ മുലഞെട്ടുകൾക്കൊപ്പം ഇരുവശത്തേക്കും കോടിപ്പോയിരിക്കുന്നു. ഇര  ഏറ്റുവാങ്ങിയ ക്രൂരമായ പീഡകളെ മറയ്ക്കാൻ വേട്ടമൃഗത്തിൻെറ ദാരിദ്യ്ര കാഴ്ചകൊണ്ടു സാധിക്കുന്നു.   വേട്ടക്കാരനെ ഇരയാക്കുന്ന മാധ്യമജീർണ്ണതയാണിത് .  

  അടുത്ത രംഗത്തിൽ മരക്കൂട്ടത്തിലേക്കു നോക്കി വെളുപ്പുള്ള പല്ലുകാട്ടി ക്രൂരമായി ചിരിക്കുന്ന മൃഗത്തള്ളയുടെ രൂപമാണ് വരുന്നത്. ഇരയുടെ ബാക്കി തിന്നാനുള്ള പുറപ്പാടാണത്. ആ ഷോട്ടും  വളരെ വേഗം മിന്നിമറഞ്ഞു.  അതിൻെറ തുടർച്ചയും കാണിക്കപ്പെടുന്നില്ല. അധികാര വർഗ്ഗത്തിൻെറ ക്രൂരതകൾ ഒരിക്കലും പുറലോകത്ത് എത്തപ്പെടുന്നില്ല.


➤ എന്നാൽ നാറ്റ് ജിയോവൈൽഡ്‌ ഹെലിക്യാമിൽ എല്ലാം ഷൂട്ടു ചെയ്തുകൊണ്ടിരിക്കുകയാണ്.

   ഇനി എന്താണ് ചാനൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയാം. ഒന്നുകിൽ അസ്തമിക്കുന്ന സൂര്യൻെറ വലിയചിത്രം കഴുതപ്പുലിത്തള്ളയുടെ നെഞ്ചത്തു വച്ചുകാണിക്കും അല്ലെങ്കിൽ നീലാകാശം സ്‌ക്രീനിൻെറ ചോടോളം കാണിച്ച് അതിൻെറ താഴെ ആ മുഖം കാട്ടി എൻഡ് എന്നെഴുതിക്കാണിക്കും. . 


➤  യാഥാർത്ഥ്യങ്ങൾ  എപ്രകാരം വക്രീകരിക്കപ്പെടുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കവിത അവസാനിക്കുന്നു.

 സത്യത്തിൽ പിന്നീട് സംഭവിച്ച കാര്യമെന്തെന്ന് എനിക്കറിയാം. ആ കലമാൻ ഓടിയിടത്തോളം മണത്തും തുമ്മിയും അതു പോകും..... അതിൻെറ ശവം കിടക്കുന്നയിടംവരെ . അതാണ് ശരിക്കുള്ള പാതകൾ. അതാകട്ടെ ഒരിടത്തും ദൃശ്യമാക്കപ്പെടുകയുമില്ല.  

സത്യങ്ങളെ ഭരണകൂടങ്ങളും സംവിധാനങ്ങളും എങ്ങനെ അമർച്ച ചെയ്യുന്നുവെന്ന് കവി വിശദികരിക്കുന്നു. മാധ്യമങ്ങൾ വ്യവസ്ഥിതികളോട്അന്യായമായി കൂട്ടുചേർന്ന് സത്യത്തെ തമസ്കരിക്കുന്നു. ഫാസിസം ചുവടൊരുക്കുന്നത് ഇത്തരം  ദുരൂഹമായ ചെയ്തികളിലൂടെയാണ്. സത്യങ്ങളെ അസത്യങ്ങളായും അസത്യങ്ങളെ സത്യങ്ങളായും നിരന്തരം നിർമ്മിച്ചുകൊണ്ടിരിക്കും.

                    ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി .



                             

26 അഭിപ്രായങ്ങൾ:

Silpa Sivadas പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Christeena Anni Antony പറഞ്ഞു...

Name : christeena Anni Antony
1st DC chemistry

Altaïr Ibn-La'Ahad പറഞ്ഞു...

MINADH SHAMEER
BA:HISTORY

Unknown പറഞ്ഞു...

Archana sibal
BA.HISTORY

Unknown പറഞ്ഞു...

Sruthy mol c.s, B.A History

Soniya James പറഞ്ഞു...

Soniya James
B A History

JOSNA MARIA GEORGE പറഞ്ഞു...

JOSNA MARIA GEORGE
BA HISTORY

JOSNA MARIA GEORGE പറഞ്ഞു...

JOSNA MARIA GEORGE
BA HISTORY

അജ്ഞാതന്‍ പറഞ്ഞു...

SREELAKSHMI BINESH
BA HISTORY

അജ്ഞാതന്‍ പറഞ്ഞു...

Maria Tom BA History

അജ്ഞാതന്‍ പറഞ്ഞു...

Maria Jacob
BSC Chemistry

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

Maria Jacob
BSC Chemistry

അജ്ഞാതന്‍ പറഞ്ഞു...

Maria Jacob
BSC Chemistry

അജ്ഞാതന്‍ പറഞ്ഞു...

Anjana.A.Nair
BA.History

അജ്ഞാതന്‍ പറഞ്ഞു...

Parvathy Sunil
BA History

അജ്ഞാതന്‍ പറഞ്ഞു...

Subitha kurian
BA History

Unknown പറഞ്ഞു...

Aneetta Johny,BA History

അജ്ഞാതന്‍ പറഞ്ഞു...

Mariya Mathew
BA History

Unknown പറഞ്ഞു...

Josmi Maria Jose
BA History

അജ്ഞാതന്‍ പറഞ്ഞു...

Geethumol P.H
BSc chemistry

Unknown പറഞ്ഞു...

Neeraja sabu ( BA History )

Unknown പറഞ്ഞു...

Ruksana sihaj
Bsc physics

Unknown പറഞ്ഞു...

Jismi Joji
BA Economics

Devika sagar പറഞ്ഞു...

Devika sagar
Bsc physics

അജ്ഞാതന്‍ പറഞ്ഞു...

Anila Muraly
BA Economics